---
title: "#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും"
english_title: "#Drug #case #Vadakara #native #gets #10 #years #rigorous #imprisonment #fine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239346/-Drug -case -Vadakara -native -gets -10 -years -rigorous -imprisonment -fine"
published_at: "2024-10-01T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbb98cefda2_WhatsApp_Image_2024-10-01_at_2.19.53_PM.jpeg"
keywords: []
---

# #Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

> **Lead Summary:** വടകര:[മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 1,00000 രൂപ പിഴയും ശിക്ഷ.

## Article Content

വടകര:[മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 1,00000 രൂപ പിഴയും ശിക്ഷ.

വടകര ചോറോട് മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ജഡ് വി.ജി.ബിജു ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. 54 ഗ്രാം എംഡിഎംഎയുമായി വടകര എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർമാരായ എം.സുഗുണൻ, സുരേഷ് കെ.എസ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ.വി.ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239346/-Drug -case -Vadakara -native -gets -10 -years -rigorous -imprisonment -fine)